Header Ads

  • Breaking News

    കണ്ണ് കെട്ടി ബോട്ടിൽ ക്യാപ്പ് ചലഞ്ചുമായി നീത പിള്ള; വീഡിയോ കാണാം [VIDEO]


    കൃത്യമായി പറഞ്ഞാൽ 2019 ജൂൺ 25നാണ് ബോട്ടിൽ ക്യാപ്പ് ചലഞ്ചിന്റെ ഔദ്യോഗികമായ തുടക്കം. തായ്‌കൊണ്ട പരിശീലകനും ഫൈറ്ററുമായ ഫാറാബി ഡാവ്ലെച്ചിനാണ് ആദ്യമായി ഇങ്ങനെ ഒരു ചലഞ്ച് മുന്നോട്ട് വെച്ചത്. ഹോളിവുഡിൽ നിന്നും മറ്റ് മേഖലകളിൽ നിന്നുമുള്ള സെലിബ്രിറ്റീസ് ഇത് ഏറ്റെടുത്തതോടെ ബോട്ടിൽ ക്യാപ്പ് ചലഞ്ച് ആകെ തരംഗമായി. ജേസൺ സ്റ്റാതം പോലെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളും ചലഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഇത് ശ്രദ്ധ നേടി. അവിടെ നിന്നും ബോളിവുഡ് താരം അക്ഷയ് കുമാറും ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. അർജുൻ സർജ, മലയാളിയായ അഭിനേത്രി ശ്വേതാ മേനോൻ തുടങ്ങിയവരും ഇതിൽ പങ്കാളികളായി. ഫിറ്റ്നസ് തെളിയിക്കുന്നതിനുള്ള ഒരു മാർഗം കൂടിയായിട്ടാണ് ബോട്ടിൽ ക്യാപ്പ് ചലഞ്ച് ലോകം അംഗീകരിച്ചിരിക്കുന്നത്.

    ഒരു മേശപ്പുറത്തോ മറ്റോ അടപ്പ് ലൂസാക്കിയ ഒരു കുപ്പി വെക്കുന്നു. റൗണ്ട്ഹൗസ് കിക്കിലൂടെ കുപ്പിയുടെ അടപ്പ് ഊരുക എന്നതാണ് ചലഞ്ച്. അടപ്പ് ഇളകി അവിടെ തന്നെ ഇരിക്കാതെ ഊരി തെറിച്ചു പോകണം. എന്നാലേ ചലഞ്ച് പൂർണമാകൂ. ഇത്തരത്തിൽ ഏറെ കഠിനമായ ബോട്ടിൽ ക്യാപ്പ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് പൂമരത്തിലൂടെ മലയാളികളുടെ മനം കവർന്ന നായിക നീത പിള്ള. എബ്രിഡ് ഷൈൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ കുങ്‌ഫു മാസ്റ്ററിൽ നായികയായി എത്തുന്നതും നീതയാണ്.

    ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നിങ്ങനെ മൂന്നും മൂന്ന് തരത്തിലുള്ള ജോണറുകളിൽ ഒരുക്കിയ സംവിധായകൻ എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രമായ കുങ്‌ഫു മാസ്റ്ററുമായി ജനുവരി 24ന് എത്തുകയാണ്. ആദ്യ സിനിമയിൽ ക്രിക്കറ്റും രണ്ടാമത്തെ സിനിമയിൽ യഥാർത്ഥ ജീവിതത്തിലെ പോലീസിനെയും മൂന്നാമത്തെ സിനിമയിൽ ക്യാമ്പസും വിഷയമാക്കിയ എബ്രിഡ് ഷൈൻ തന്റെ നാലാമത്തെ സിനിമയായ കുങ്‌ഫു മാസ്റ്ററിൽ ഫിസ്റ്റ് ഫൈറ്റാണ് വിഷയമാക്കിയിരിക്കുന്നത്. ഹിമാലയൻ താഴ്‌വരയിൽ കനത്ത മഞ്ഞിലാണ് ചിത്രം ഷൂട്ട് ചെയ്‌തത്‌. തീയറ്റർ ആർട്ടിസ്റ്റായ സനൂപ്, പുതുമുഖം ജിജി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad