രമേശ് ചെന്നിത്തല സിനിമയിലേക്ക്
രാഷ്ട്രീയത്തിന് പുറമെ സിനിമയിലും സാന്നിധ്യമറിയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
'ഹരിപ്പാട് ഗ്രാമ പഞ്ചായത്ത്' എന്ന ചിത്രത്തിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ചെന്നിത്തല എത്തുക. നാട്ടിലെ ക്ലബ്ബുകളിലും കോളേജ് പഠന കാലയളവിലും നാടകത്തിൽ വേഷമിട്ടിരുന്നു.
രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷമാണ് അഭിനയം ഉപേക്ഷിച്ചത്. നവാഗതനായ നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ അഷ്കർ സൗദാനാണ് നായകൻ.

ليست هناك تعليقات
إرسال تعليق