BREAKING: നാളെ വിദ്യാഭ്യാസ ബന്ദ്
ആലപ്പുഴ ജില്ലയിൽ കെഎസ്‌യു നാളെ പഠിപ്പ് മുടക്കും. കായംകുളം എംഎസ്എം കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ പ്രതിഷേധിച്ചാണ് നടപടി. സംഘർഷങ്ങളിൽ പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു പ്രവർത്തകരുടെ അക്രമണത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. സംഭവത്തിൽ മൂന്ന് കെഎസ്‍യു പ്രവർത്തകർ അറസ്റ്റിലായി.

ليست هناك تعليقات
إرسال تعليق