പഴയങ്ങാടിയിൽ മണൽകടത്ത് ലോറി പിടികൂടി
പഴയങ്ങാടി:
മാട്ടൂലിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന ടിപ്പർ ലോറി പഴയങ്ങാടി പോലീസ് പിടികൂടി. മൊട്ടാമ്പ്രംമുതൽ ലോറിക്കു പിന്നാലെ വന്ന പോലീസ് വാഹനം വെങ്ങര ചെമ്പല്ലിക്കുണ്ടിനടുത്തു വെച്ച് മറ്റൊരു പോലീസ് വാഹനത്തിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പഴയങ്ങാടി പ്രിൻസിപ്പൽ എസ്.ഐ. കെ.ഷാജു, സി.പി.ഒ.മാരായ രഞ്ജിത്ത്, രാജേഷ്, ഗിരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഴയങ്ങാടി പോലീസ് മണൽ ലോറിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ليست هناك تعليقات
إرسال تعليق