ബൈക്കിൽ എത്തി വൃദ്ധ സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചുപറി നടത്തിയിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ
ബൈക്കിൽ എത്തി വൃദ്ധ സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചുപറി നടത്തിയിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ.
കണ്ണൂർ വളപട്ടണം പാലോട്ട് വയൽ കെ.പി. ഹൗസിൽ ഷഹനാദ് (36)ആണ് തൃപ്പൂണിത്തുറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ ക്ഷേത്രദർശനത്തിനുപോയ എരൂർ സ്വദേശിനിയായ കൗസല്യയുടെ (83) മാലയാണ് പിടിച്ചുപറിച്ചത്.
സമീപത്തെ വീടുകളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു നടത്തിയ അന്വേഷണത്തിലാണ് ഹിൽ പാലസ് പോലീസിന് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സിഐ പി. രാജ്കുകുമാർ, എസ്ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ അറസ്റ്റുചെയ്തു.

ليست هناك تعليقات
إرسال تعليق