Header Ads

  • Breaking News

    മലയോര ഹൈവേയിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു


    ഇരിട്ടി:
    പയ്യാവൂര്‍ -ഉളിക്കല്‍ മലയോര ഹൈവേയില്‍ ചമതച്ചാലില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.മുണ്ടാനൂരിലെ കാഞ്ഞിരക്കൊഴുപ്പില്‍ ബാലന്റെയും ഷീലയുടെയും മകന്‍ ഷിബിന്‍ (25)ആണ് മരിച്ചത്.
    പയ്യാവൂരില് നിന്നും മുണ്ടാനൂരിലെ വീട്ടിലേക്ക് വരുന്ന വഴിക്ക് ചമതച്ചാല്‍ കുളത്തുംകുഴിയില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് സംരക്ഷണ വേലിയില്‍ ഇടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബിന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്.
    തളിപ്പറമ്പിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഷിജിന സഹോദരിയാണ്.
    അപകടങ്ങള്‍ പതിവായ മലയോര ഹൈവേയില്‍ അപകട മുന്നറിയിപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ ഇക്കാലമത്രയും ശ്രദ്ധ കൊടുക്കാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥ ആവാന്‍ കാരണം എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad