Header Ads

  • Breaking News

    ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സെറീനയ്ക്ക്  പരാജയം


    ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്ന് സെറീന
    വില്യംസ് പുറത്ത്.  

    27ാം സീഡായ ചൈനീസ് താരം
    ക്വാങ് വാങ്ങാണ് സെറീനയെ അട്ടിമറിച്ചത്. ആദ്യ സെറ്റ്
    കൈവിട്ട സെറീന, രണ്ടാം സെറ്റില്‍ 5–3ന് പിന്നില്‍ നിന്ന്
    ശേഷം ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തമാക്കി. 

    മൂന്നാം
    സെറ്റ് 7–5ന് വാങ്ങ് വിജയിച്ചതോടെ മെല്‍ബണിലെ വമ്പന്‍
    അട്ടിമറി പൂര്‍ത്തിയായി. മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ട
    കരോളിന്‍ വോസ്നിയാക്കി ടെന്നിസില്‍ നിന്ന് വിരമിച്ചു.
    ടുനീഷ്യയുടെ ഓന്‍സ് യാബുര്‍ മൂന്നുസെറ്റ്
    പോരാട്ടത്തിലാണ് വോസ്നിയാക്കിയെ തോല്‍പിച്ചത്.  2018ല്‍
    ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച വോസ്നിയാക്കി
    റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഡാനിഷ്
    താരമാണ്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad