Header Ads

  • Breaking News

    വിവാഹദിവസം പുലര്‍ച്ചെ സ്വര്‍ണാഭരണങ്ങളും പണവുമായി വധു മുങ്ങി...!


    തിരുവനന്തപുരം: 
    വിവാഹദിവസം പുലര്‍ച്ചെ വധു മുങ്ങി. വധുവിനോപ്പം സ്വര്‍ണാഭരണങ്ങളും പണവു൦ അപ്രത്യക്ഷം..

    സീമന്തപുരം സ്വദേശിനിയായ യുവതിയെയാണ് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കാണാതായത്. വിവാഹത്തലേന്നത്തെ സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. 
    പുലര്‍ച്ചെ ഒന്നരയോടെയാണ് വധുവിനെ കാണാതായത്. ഉറക്കത്തിനിടെ എഴുന്നേറ്റ മാതാവാണ് മകള്‍ വീട്ടിലില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. തുടര്‍ന്നു വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒപ്പം വരന്‍റെ വീട്ടുകാരെയും വിവരമറിയിച്ചു.

    അതേസമയം, പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചത്. വിവാഹത്തിനായി വാങ്ങിയ 20 പവന്‍ സ്വര്‍ണവും യുവതി കൊണ്ടുപോയതായി വീട്ടുകാരുടെ പരാതിയിലുണ്ട്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad