Header Ads

  • Breaking News

    പെൺസുഹൃത്തിനെ കാണാനില്ല; ബൈ സെക്ഷ്വലായ യുവതിയുടെ പരാതി സ്വീകരിക്കില്ലെന്ന് തളിപ്പറമ്പ് പൊലീസ്


    ബൈ സെക്ഷ്വലായ യുവതിയെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെ പൊലീസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ യുവതിയുടെ പങ്കാളിയും സുഹൃത്തുക്കളുമാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി വിട്ടുകാരുടെ സംരക്ഷണയിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.തന്റെ പങ്കാളിയായ തളിപ്പറമ്പ് സ്വദേശി അഞ്ജനയുടെ ജീവൻ അപകടത്തിലാണെന്നാണ് ആലപ്പുഴ സ്വദേശി സുൾഫത്തിന്റെ പരാതി. നാല് മാസമായി ഇവർ കോഴിക്കോട് ഒന്നിച്ച് താമസിക്കുകയായിരുന്നു. ഡിസംബർ 24 ന് അഞ്ജനയെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. അഞ്ജന അവസാനമായി ഫോണിൽ സംസാരിച്ചപ്പോൾ കുടുംബാംഗങ്ങൾ ഉപദ്രവിക്കുന്നതായി  കരഞ്ഞു പറഞ്ഞിരുന്നു. ഏതോ മന്ത്രവാദിയുടെ അടുത്ത് തന്നെ കൊണ്ടുപോവുകയാണെന്നും അഞ്ജന പറഞ്ഞിരുന്നു.
    പെൺകുട്ടി വിട്ടുകാരുടെ സംരക്ഷണയിലാണെന്നും ഡീ അഡിക്ഷൻ സെൻററിൽ ചികിത്സയിലാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ അഞ്ജനയോട് സംസാരിക്കാതെയാണ് പൊലീസിന്റെ നടപടിയെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു.അഞ്ജനയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സഹയാത്രിക എന്ന സന്നദ്ധ സംഘടനയും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad