Header Ads

  • Breaking News

    പേടിപ്പിക്കാൻ മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ! ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


    മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അന്നൗൻസ്‌മെന്റ് ഇപ്പോൾ നടത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.ദി പ്രീസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ത്രില്ലർ ശ്രേണിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുവർഷ നാളിൽ ആരംഭിച്ചിരുന്നു.

    ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്. ദീപു പ്രദീപ് ,ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ലവ് 24/7 എന്ന സിനിമയിലൂടെയാണ് നിഖില നായികയായി അരങ്ങേറിയത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം താരവും എത്തുന്നുണ്ടെന്നറിഞ്ഞതില്‍ പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്. കഥ ഇഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റു തിരക്കുകൾ എല്ലാം മാറ്റിവച്ച് മമ്മൂട്ടി ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

    ഇതിനിടെ മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്ക് റിലീസിന് തയ്യാറെടുക്കുകയാണ്.ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഷൈലോക്ക്. എന്നാൽ മാമാങ്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വന്നതോടെ ഷൈലോക്ക് നീട്ടുകയായിരുന്നു. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad