മണ്ണിനടിയിലായ മരടിലെ ഫ്ലാറ്റുകളിൽ ഈ താരങ്ങളുടെ ഫ്ലാറ്റുകളും !

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്നു കണ്ടെത്തിയതിത്തെുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ തകർന്ന് മണ്ണടിയുമ്പോൾ മലയാള സിനിമാ താരങ്ങള്‍ അടക്കമുളളവരുടെ ഫ്ലാറ്റുകളാണ് നിമിഷ നേരം കൊണ്ട് മണ്ണിലായത്. കുറെ ആളുകളുടെ സ്വപ്നമാണ് അതിൽ ഇല്ലാതായത്. സൗബിൻ ഷാഹിർ, സംവിധായകരായ ബ്ലെസി, മേജർ രവി, ആൻ അഗസ്റ്റിൻ- ജോമോൻ ടി ജോൺ ദമ്പതികൾ എന്നിവർക്കും പൊളിച്ച് നീക്കപ്പെട്ട ഹോളി ഫെയ്ത്തിലും ആല്‍ഫ സെറീനിലുമായി ഫ്ളാറ്റുകൾ ഉണ്ടായിരുന്നു. ആദ്യം പൊളിച്ചു നീക്കിയ ഹോളി ഫൈത് H2Oയിലായിരുന്നു സൗബിൻ ഷാഹിറിന്റെ ഫ്ലാറ്റ്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സൗബിന്‍ ഷാഹിറും മേജര്‍ രവിയും അടക്കമുളള ഫ്ലാറ്റ് ഉടമകള്‍ പ്രതിഷേധ സമരവുമായി മുന്നോട്ട് വന്നിരുന്നു എങ്കിലും ഫലമുണ്ടായില്ല.
താൻ ഈ ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് സുഹൃത്തുക്കളോട് അന്വേഷിച്ചിരുന്നുവെന്നും അതിനു മുൻപ് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നും സൗബിൻ ഷാഹിർ പറയുന്നു. വെറുതെ വന്ന് ഫ്ലാറ്റ് വാങ്ങിയവർ അല്ലാ തങ്ങളെന്നും തങ്ങളിവിടെ താമസിക്കുമ്പോൾ മിനിമം ഒരു നോട്ടീസ് എങ്കിലും തരണമായിരുന്നുവെന്നും ബ്ലെസ്സി പറഞ്ഞു. നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണു സുപ്രീം കോടതി ഉത്തരവു പ്രകാരം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق