Header Ads

  • Breaking News

    എല്ലാവരും അവഗണിച്ചു, ആത്മഹത്യ ചെയ്യാന്‍ വരെ ഒരുങ്ങി!!! സഹായിക്കാന്‍ കൈകൂപ്പി നടന്‍ സാമുവല്‍ റോബിന്‍സണ്‍


    സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നൈജീരിയന്‍ കലാകാരനാണ് സാമുവല്‍ റോബിന്‍സണ്‍, ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു താരം ചെയ്തിരുന്നത്, ഒരൊറ്റ ചിത്രം കൊണ്ട് തന്നെ സാമുവല്‍ മലയാളികള്‍ക്കിടയില്‍ വളരെ ശ്രദ്ധേയമായി. പിന്നീട് ഒരു കരീബിയന്‍ ഉടായിപ്പ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി.

    പക്ഷേ പിന്നീട് അധികം വേഷങ്ങളൊന്നും താരത്തിന് സിനിമയില്‍ നിന്നും ലഭിച്ചിരുന്നില്ല. താരം നൈജീരിയലിലേക്ക് പുറപ്പെട്ടു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താന്റെ ദുഃഖം ആരാധകരുമായി ഷെയര്‍ ചെയ്യുകയാണ് സാമുവല്‍.2019 ദുഃഖം മാത്രമാണ് സമ്മാനിച്ചതെന്നും ആത്മഹത്യയുടെ വക്കില്‍ വരെ താന്‍ നില്‍ക്കുകയാണെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ടുവെന്നും താരം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെന്നും അതിനായി വലിയൊരു തുക ആവശ്യമാണെന്നും സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അതൊരു വലിയ ഉപകാരം ആയിരിക്കും താത്പര്യമുള്ളവര്‍ തന്നെ കോണ്ടാക്ട് ചെയ്യണം എന്നും താരം പറഞ്ഞു. ഇമെയില്‍ ഐഡിയും അഡ്രസ്സും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

    തനിക്ക് ഇന്ത്യയില്‍ എപ്പോഴും സുരക്ഷിതത്വം മാത്രമേ ലഭിച്ചിട്ടുള്ളു എന്നും നൈജീരിയ തനിക്ക് ദുഃഖം മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും ഇന്ത്യയിലെത്തിയാല്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കും അതിനായി എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും വേണം എന്നും സാമൂഹ്യ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad