Header Ads

  • Breaking News

    മുഖ്യമന്ത്രി രാഹുൽ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്‌തു: മറുപടിയുമായി ചെന്നിത്തല



    തിരുവനന്തപുരം: ലോക കേരള സഭക്ക് അഭിനന്ദന സന്ദേശവുമായി രാഹുൽ ഗാന്ധി അയച്ച കത്തിനെ ചൊല്ലിയുള്ള വിവാദത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് പ്രതിഷേധാര്‍ഹമാണ് - ചെന്നിത്തല പറഞ്ഞു.

    രാഹുൽ ഗാന്ധിയുടെ കത്ത് വളച്ചൊടിച്ച് വിവാദമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്. അത് വളച്ചൊടിച്ച് വിവാദമാക്കി യത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  

    ലോക കേരള സഭ ബഹിഷ്കരിക്കാൻ സംസ്ഥാനതലത്തിൽ എടുത്ത തീരുമാനത്തിൽ ഒരു തെറ്റും ഇല്ല. ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന നിര്‍ബന്ധം ഇല്ല. തീരുമാനം സംസ്ഥാന ഘടകങ്ങൾക്ക് കൈക്കൊള്ളാവുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് വൻ ധൂര്‍ത്താണ്. അതിനെതിരായ നിലപാടിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ല ല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad