Header Ads

  • Breaking News

    കണ്‍സര്‍വേഷന്‍ അസിസ്റ്റന്‍റ് , പ്രോജക്‌ട് ഫെല്ലോ, ഗസ്റ്റ് ലക്ചറര്‍



    കൊച്ചി: 
    മഹാരാജാസ് കോളേജില്‍ പൈതൃക മ്യൂസിയം ആരംഭിക്കുന്നതിന്റെ ഭാഗമായി അപൂര്‍വ്വ രേഖകളും വസ്തുക്കളും പരിശോധിക്കാനും രേഖപ്പെടുത്തുന്നതിനുമായി രണ്ടു കണ്‍സര്‍വേഷന്‍ അസിസ്റ്റന്റുമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ രണ്ട് മാസത്തേക്ക് നിയമിക്കുന്നു. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളളവര്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 1.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം.

    പ്രോജക്‌ട് ഫെല്ലോ താത്കാലിക നിയമനം
    കേരള വനഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡിസൈന്‍ ആന്‍ഡ് കോണ്‍ടാക്റ്റ് ഓഫ് എക്‌സ്‌ട്രെയ്ന്‍ & ഔട്ട്‌റിച്ച്‌ പ്രോഗ്രാമില്‍ രണ്ട് പ്രോജക്‌ട് ഫെല്ലോകളുടെ താത്കാലിക ഒഴിവില്‍ നിയമിക്കുന്നു. ഇതിനായി 15ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in
    ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ഏഴിന്
    തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സംസ്‌കൃതം സാഹിത്യം സ്‌പെഷ്യല്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ യോഗ്യത, ജനനത്തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad