ക്യൂട്ട് ചിരിയും വിനയത്തോടെയുള്ള സംസാരവും !!! ഇളയദളപതിയുടെ ഭാര്യ ആദ്യമായി പൊതുവേദിയില്‍

ഏതൊരു ആണിന്റെയും ഉയര്‍ച്ചയില്‍ ഒരു പെണ്ണിന്റെ സാന്നിധ്യമുണ്ടാകുമെന്ന് പൊതുവെ ഒരു ചൊല്ലുണ്ട്. തമിഴകത്തിന്റെ ഇളയദളപതി വിജയ്ക്കുമുണ്ട് അങ്ങനൊരു വളയിട്ട കൈകള്‍. പൊതുവേദികളില്‍ മറ്റുള്ള താരങ്ങളെപ്പോലെ വിജയ് കുടുംബത്തെ പരിചയപ്പെടുത്താറില്ല. ഇപ്പോഴിതാ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച ആ മുഖം പൊതുവേദിയില്‍ എത്തിയിരിക്കുകയാണ്. വിജയുടെ ഭാര്യ സംഗീതയുടെ കാര്യമാണ്പറഞ്ഞു വരുന്നത്. വിജയുടെ സിനിമകളിലെ ഓഡിയോ ലോഞ്ചിനോ പ്രമോഷന്‍ പരിപാടികളിലെ സംഗീത പങ്കെടുക്കാറില്ല,
ആരാധകര്‍ ആഗ്രഹിച്ചിരുന്ന ആ സുന്ദര മുഹൂര്ത്തം ആണ് കഴിഞ്ഞ ദിവസം സാധ്യമായത്. ഒരു ചാനല്‍ അവാര്‍ഡിനു വേണ്ടി ആയിരുന്നു സംഗീത പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. നടി സിമ്രാന്‍ ആണ് സംഗീതയെ അവാര്‍ഡ് നിശയില്‍ എത്തിച്ചത്. വളരെ വിനയത്തോടെ ആണ് സംഗീത വേദിയില്‍ നിന്നത്. വിജയ് യെ പോലെ പെരുമാറ്റത്തിലൂടെ ആരാധകരുടെ കയ്യടി സംഗീത ഇതിനോടകം നേടിക്കഴിഞ്ഞു.
പരിപാടിയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ.് ആരാധകരെല്ലാം സംഗീത യുടെയും വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. വേദിയില്‍ സംഗീത സിമ്രാനെ കെട്ടിപ്പിടിക്കുന്നതും പ്രേക്ഷകരോട് സംസാരിക്കുന്നതും കാണാം . വളരെ ക്യൂട്ടായ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സംഗീതയെ ഇനിയും വേദിയില്‍ കാണണമെന്ന ആഗ്രഹവും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق