Header Ads

  • Breaking News

    സ്‌കൂളുകൾക്ക്‌ എംപി ഫണ്ടിൽനിന്ന്‌ ബസ്‌


    കണ്ണൂർ:

    കെ കെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌  ജില്ലയിലെ  വിവിധ  സ്‌കൂളുകളിലേക്ക് ബസ് വാങ്ങുന്നതിന് കലക്ടർ 1.4 കോടി രൂപയുടെ ഭരണാനുമതി നൽകി. 

    ചെട്ടിയാംപറമ്പ് ഗവ. യുപി സ്‌കൂൾ, 
    വെള്ളാട് ഗവ. യുപി സ്‌കൂൾ, 
    കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, 
    മാലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ,  
    ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, 
    മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, 
    കല്യാശേരി കെ പി ആർ ഗോപാലൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് തുക അനുവദിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad