Header Ads

  • Breaking News

    “വിടെടാ അവളെ..!” സുന്ദരിയുമൊത്തുള്ള ദീപകിന്റെ ഫോട്ടോക്ക് ഗണപതിയുടെ കമന്റ്; ആരാണീ സുന്ദരി?


    സുന്ദരിയായ ഒരു യുവതിയോടൊപ്പമുള്ള നടൻ ദീപക് പറമ്പോലിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോയിലാണ് നടൻ ഗണപതി ‘വിടെടാ അവളെ’ എന്ന കമന്റ് ഇട്ടത്. അതോട് കൂടി എല്ലാവർക്കും അറിയേണ്ടത് ആ സുന്ദരി ആരാണെന്നാണ്. പക്ഷേ അത്ത് സുന്ദരിയല്ല മറിച്ച് സുന്ദരനാണ് എന്ന സത്യം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

    ആസിഫ് അലി നായകനായ ബി ടെക്ക് എന്ന ചിത്രത്തിന്റെ സംവിധായകൻ മൃദുൽ നായരാണ് ആ ‘സുന്ദരി’. ദീപക് ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന മൃദുൽ നായർ സംവിധാനം ചെയ്യുന്ന ഇൻസ്റ്റാഗ്രാമം എന്ന വെബ് സീരീസിന്റെ ഭാഗമായിട്ടാണ് മൃദുൽ പെൺവേഷത്തിൽ എത്തുന്നത്. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, ബാലു വർഗീസ്, സൈജു കുറുപ്പ്, ജീൻ പോൾ ലാൽ എന്നിവരെ അണിനിരത്തി ഒരുക്കുന്ന തട്ടും വെള്ളാട്ടമാണ് മൃദുലിന്റെ പുതിയ സംവിധാന സംരംഭം.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad