Header Ads

  • Breaking News

    മിസ്റ്റര്‍ കേരള പൊലീസ്: മികച്ച ബോഡി ബില്‍ഡർ റോജി ജെ. സി.



    തിരുവനന്തപുരം: കേരള പൊലീസിലെ മികച്ച ബോഡി ബില്‍ഡറെ കണ്ടെത്താനുളള മത്സരത്തില്‍ തിരുവനന്തപുരം സിറ്റി ടെലിക്കമ്മ്യൂണിക്കേഷന്‍ വിങ്ങിലെ ഹവില്‍ദാറും നിലവിലെ ചാമ്പ്യനുമായിരുന്ന റോജി ജെ സി മിസ്റ്റര്‍ കേരള പൊലീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന ഓള്‍ ഇന്ത്യ പൊലീസ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റോജി മിസ്റ്റര്‍ ഇന്ത്യ പൊലീസ് ആയിരുന്നു. 90 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് റോജി ജെ സി ഇത്തവണ മിസ്റ്റര്‍ കേരള പൊലീസ് ആയത്.

    തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന മത്സരം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സിനിമാ താരം ഉണ്ണിമുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൊലീസ് ആസ്ഥാനം എഡിജിപി മനോജ് ഏബ്രഹാം, ആംഡ് പൊലീസ് ഡിഐജി പി പ്രകാശ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കറുപ്പസാമി ആര്‍, കെഎപി ഒന്നാം ബറ്റാലിയന്‍ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഐ എം വിജയന്‍, സിനിമാ താരം അബു സലീം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad