ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു: തളിപ്പറമ്പ
തളിപ്പറമ്പ് :
ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു . തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കോൽ വെട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ താമസിച്ചുവരുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകൻ തേരുകുന്നത്ത് വീട്ടിൽ സുധീഷ് ( 30 ) ഭാര്യ തമിഴ്നാട് ശിവകാശിയിലെ രേഷ്മ ( 25 ) എന്നിവരാണ് മരിച്ചത് . കുടുംബ വഴക്കിനെ തുടർന്ന് രേഷ്മ തൂങ്ങിയ നിലയിൽ കണ്ട് കുരുക്കിട്ട് സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി കഷണത്തിലാണ് സുധീഷും സമീപത്തുതന്നെ തൂങ്ങിയത് .ദമ്പതികൾ തമ്മിൽ സ്ഥിരം വഴക്കടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു .തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ .മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി .ധർമ്മശാലയിലുള്ള രേഷ്മയുടെ സഹോദരൻ സ്ഥലത്തെത്തിയിട്ടുണ്ട് .
സുധീഷ് അർദ്ധരാത്രി സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നു . സുഹൃത്ത് ഇന്ന് രാവിലെ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കണ്ടതും നാട്ടുകാർ വിവരമറിഞ്ഞതും .

ليست هناك تعليقات
إرسال تعليق