പയ്യന്നൂര്‍ ഇരൂരില്‍ തെങ്ങ് കയറ്റത്തൊഴിലാളിയായ വൃദ്ധൻ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍
പയ്യന്നൂര്‍:
പയ്യന്നൂര്‍ ഇരൂരില്‍ തെങ്ങ് കയറ്റത്തൊഴിലാളിയായ വൃദ്ധനെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
ഇരൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു ഇന്നലെ രാത്രി എട്ട് മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി സമീപവാസികള്‍ പറയുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു.
ഭാര്യയും മകളുമുണ്ടെങ്കിലും വാസു വര്‍ഷങ്ങളായി തനിച്ചാണ് താമസം. പയ്യന്നൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ليست هناك تعليقات
إرسال تعليق