മരടിൽ ട്രയൽ റൺ വിജയകരമായി പൂര്‍ത്തിയായി; ഫ്ളാറ്റുകളിൽ അന്തിമ പരിശോധന തുടങ്ങി

കൊച്ചി:ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനത്തിന് ഒരു രാത്രി ബാക്കി നിൽക്കെ മരടിൽ ട്രയൽ റൺ പൂര്‍ത്തിയായി . ആല്‍ഫ സെറീനിലും എച്ച്.ടു.ഒയിലും ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ,ജി വിജയ് സാക്കറെ അറിയിച്ചു . ശബ്ദം കുറവാണെന്ന വിലയിരുത്തലില്‍ സൈറണ്‍ ശബ്ദത്തില്‍ ചെറിയ മാറ്റം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മരട് നഗര സഭ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഒരുക്കിയ കണ്ട്രോൾ റൂമിൽ കലക്ടറും ഐ.ജിയും അടങ്ങുന്ന ഉന്നത തല സംഘം പരിശോധന നടത്തി.
സാങ്കേതിക സമിതി യോഗത്തിന് എത്തിയ അംഗങ്ങൾ ഫ്ളാറ്റുകളിൽ അന്തിമ പരിശോധന തുടങ്ങി. ഗോൾഡൻ കായലോരവും ജെയിൻ ഫ്ലാറ്റും ആല്‍ഫ സെറീനും എച്ച്. ടു.ഒയും സന്ദർശിച്ച സ്ഫോടന വിദഗ്ധൻ എസ്ബി സർവാത്തെ മുന്നൊരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ജോലികള്‍ ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ليست هناك تعليقات
إرسال تعليق