Header Ads

  • Breaking News

    ശിശു സംരക്ഷണ യൂണിറ്റില്‍ അക്കൗണ്ടന്‍റ്

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinikxN2g2ajQVjPDF7CaRB70kqs9HMNIWTi2Fwk1fdit-56Ng9zli12VAJnjfRO8ZokHZBDrRS0XE1s3ssrDVlAq8bVz8JOV2eB3a5HMdVQq1YzTXO67JkSRRvWnwJEW1MwUXZF1k/s1600/903734d3a259fbf75df17e28273efbc5.jpg

    ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്.
    740 രൂപയാണ് ദിവസ വേതനം.

    ബികോം ബിരുദവും അക്കൗണ്ടിങ് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ടാലി സോഫ്റ്റ് വെയറിലുള്ള പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

    ജനുവരി 20ന് ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ വാക്ക്- ഇന്‍-ഇന്റര്‍വ്യൂ നടത്തും. 

    ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, ബയോഡേറ്റ, ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കൊണ്ടു വരണം.
    പ്രായപരിധി: 36 വയസ് കവിയരുത്.

    ആലപ്പുഴ ജില്ല നിവാസികള്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ വകുപ്പില്‍ നിന്ന കൃത്യവിലോപത്തിന്റെ പേരില്‍ പിരിച്ചു വിട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.
    വിശദവിവരത്തിന് ഫോണ്‍: 0477- 2241644.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad