Header Ads

  • Breaking News

    നാലാം ക്ലാസ് വിദ്യാർഥിയെ പീഢിപ്പിക്കാൻ ശ്രമം. പള്ളൂരിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ.



    നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച
    മദ്രസ്സാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.കർണാടക ഹോഡവാട സ്വദേശി അബ്ദുൾ റഷീദിനെയാണ് പള്ളൂർ എസ്.ഐ.സെന്തിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

    ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്ദുൾറഷീദ്.മദ്രസ്സയിലെ നാലാം ക്ലാസ് വിദ്യാർഥിയെ ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയ്യതി ഇയാൾ ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

    തുടർന്ന് വിദ്യാർത്ഥി രക്ഷിതാക്കളോട് കാര്യം പറയുകയും പള്ളൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയും മായിരുന്നു.ഇതിനിടയിൽ പ്രതി മുങ്ങുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കർണടകയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad