Header Ads

  • Breaking News

    കണ്ണൂരില്‍ സിപിഐ എം ഓഫീസിനും അങ്കണവാടിക്കുംനേരെ ആര്‍എസ്എസ് അക്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

    പിണറായി:
    വേങ്ങാട് കുരിയോട് സിപിഐ എം ഓഫീസിനും അങ്കണവാടിക്കുംനേരെ ആർഎസ്എസ് അക്രമം. ജനൽചില്ലുകൾ ഉൾപ്പെടെ തകർത്തു. കുരിയോട് സൗത്ത് ബ്രാഞ്ച് ഓഫീസായ നായനാർ സ്മാരക മന്ദിരത്തിനുനേരെയാണ് ബുധനാഴ്ച പുലർച്ചെ മൂന്നോടെ അക്രമം. ഓഫീസിന്റെ ജനൽ ചില്ലുകൾ, ഫ്രെയിമുകൾ, വാതിൽ, കസേരകൾ എന്നിവ തകർത്തു. പ്രചാരണ ബോർഡുകൾ, ബാനറുകൾ, ഡിവൈഎഫ്ഐകൊടിമരം, മെയിൻസ്വിച്ച് എന്നിവ നശിപ്പിച്ചു. ഓഫീസിനകത്ത് തീയിടാനും ശ്രമമുണ്ടായി. സമീപത്തെ അങ്കണവാടിയുടെ ജനൽ ചില്ലും തകർത്തിട്ടുണ്ട്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad