അനന്തപദ്‌മനാഭനൊപ്പം നടി അപ്സരയുടെ തകർപ്പൻ ഫോട്ടോഷൂട്ട്; ഫോട്ടോസും വീഡിയോയും കാണാം

മിനിസ്ക്രീൻ പരമ്പരകളിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് അപ്‌സര. ഏഷ്യാനെറ്റിലെ അമ്മ, ഫ്‌ളവേഴ്‌സ് ടിവിയിലെ സീത, കൈരളിയിലെ ഉള്ളത് പറഞ്ഞാൽ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അപ്‌സരക്ക് മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. തലയെടുപ്പോടെ നിൽക്കുന്ന അനന്തപത്മനാഭനൊപ്പമുള്ള അപ്‌സരയുടെ പോർട്ട് ഫോളിയോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രശസ്ഥ ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

www.ezhomelive.com

www.ezhomelive.com
ليست هناك تعليقات
إرسال تعليق