വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 മരണം

കോഴിക്കോട്: വടകര കണ്ണുക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. തൃശൂര്‍ കല്ലൂര്‍ ശിവക്ഷേത്രം മേല്‍ശാന്തി പത്മനാഭന്‍ നമ്ബൂതിരിയും പത്മനാഭന്റെ ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്ന അപകടം.
ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. നാലു പേരാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. രണ്ടു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ليست هناك تعليقات
إرسال تعليق