സ്കൂട്ടറില്‍ കടത്തുകയായിരുന്ന 20 കുപ്പി മദ്യവുമായി ശ്രീകണ്ഠപുരം സ്വദേശി അറസ്റ്റില്‍
സ്കൂട്ടറില്‍ കടത്തുകയായിരുന്ന 20 കുപ്പി മദ്യവുമായി ശ്രീകണ്ഠപുരം സ്വദേശി അറസ്റ്റില്‍. ചുണ്ടപ്പറമ്ബിലെ ടി.സി. മാത്യുവിനെയാണ് നണിച്ചേരിയില്‍ തളിപ്പറമ്ബ് റെയിഞ്ച് എക്സൈസ് സംഘം പിടികൂടിയത്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ മദ്യഷാപ്പുകള്‍ക്ക് അവധിയായത് മുതലെടുത്ത് മദ്യവില്പന നടത്തുന്നതിനാണ് മദ്യം കടത്തുന്നതെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ പി.പി. മനോഹരന്, പ്രകാശന്, സിഇഒമാരായ ജിഷ, ആരതി, പുരുഷോത്തമന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق