Header Ads

  • Breaking News

    ഗായകനും അഭിനേതാവുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം [PHOTOS]


    ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് വധു. തന്‍വിയുടെ ചിത്രം പങ്കുവച്ച്‌ സിദ്ധാര്‍ഥ് തന്നെയാണ് പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും വെളിപ്പെടുത്തിയത്.

    “എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ ക്രൈം”

    പ്രശസ്ത മ്യൂസിക്കല്‍ ബ്രാന്‍ഡ് തൈക്കുടം ബ്രിഡ്ജിലൂടെ ആരാധകര്‍ക്ക് സുപരിചിതനായ സിദ്ധാര്‍ഥ് ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ചത്. ‘റോക്ക് സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ചുവടുവച്ച താരം പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad