പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
ചെറുകുന്ന്:
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ ചെറുകുന്ന് വെള്ളറങ്ങൽ ബദർ മസ്ജിദിന് സമീപം വാഹനാപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.
ചെറുവത്തൂരിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു കാർ എടക്കാട്നിന്ന് വയലപ്രയിലേക്ക് പോവുകയായിരുന്ന മറ്റൊരുകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെറുവത്തൂർ സ്വദേശി അഫ്സൽ (23), എടക്കാട് സ്വദേശികളായ ഫൗസിയ (42), അലി (51) എന്നിവർക്കാണ് പരിക്കേറ്റത്. ചെറുവത്തൂരിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണംവിട്ട് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ചെറുകുന്ന് മിഷൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികചികിത്സ നൽകിയശേഷം എടക്കാട് സ്വദേശികളായ ഫൗസിയ, അലി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ليست هناك تعليقات
إرسال تعليق