Header Ads

  • Breaking News

    താൻ ഗർഭിണിയോന്നുമല്ല..! വളക്കാപ്പ് ചിത്രങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി പ്രവീണ


    13 വര്‍ഷങ്ങളായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്തുള്ള നടിയാണ് പ്രവീണ.നൃത്ത രംഗത്തും റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സിനിമ രംഗത്തും ഒരുപോലെ പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ്‌ പ്രവീണ. അന്നും ഇന്നും അഭിനയരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടി. ഇപ്പോഴിതാ പ്രവീണ പോസ്റ്റ് ചെയ്ത വളക്കാപ്പ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.40ാം വയസില്‍ ഒരു വളക്കാപ്പ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകര്‍ ഞെട്ടാന്‍ കാരണം.

    ഫോട്ടോയ്ക്ക് താഴെ ഇതെന്താണെന്ന് ചോദിച്ച ആരാധകരോട് വാളക്കാപ്പ് ആണെന്നും തമിഴ് നാട്ടില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ചടങ്ങളാണിതെന്നും പറഞ്ഞിരുന്നു. ഇതോടെ എല്ലാവരുടെയും സംശയം തീര്‍ന്നു. പിന്നാലെ പ്രവീണ അമ്മയാവുന്നു, പ്രവീണ വീണ്ടും ഗര്‍ഭിണിയാണ്, നാല്‍പത് വയസില്‍ നടി പ്രവീണ അമ്മയാവാന്‍ പോവുന്നു. തുടങ്ങി കേട്ടവരെല്ലാം ഇത് ആഘോഷമാക്കി മാറ്റി. എന്നാല്‍ താന്‍ ഗര്‍ഭിണിയൊന്നുമല്ലെന്ന് പറയുകയാണ് പ്രവീണയിപ്പോള്‍. ആരാധകര്‍ ആശംസയുമായി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി നടി എത്തിയത്. ഞാന്‍ ഗര്‍ഭിണിയല്ല. ഒരു സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നടത്തിയ ചടങ്ങിനിടെയുള്ള ചിത്രമായിരുന്നത്. എല്ലാവരുടെയും ആത്മാര്‍ഥമായ സ്‌നേഹത്തിന് നന്ദി എന്നും നടി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുകയാണ്.

    1998 ല്‍ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയും 2008 ല്‍ ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകളിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രവീണയ്ക്ക് ലഭിച്ചിരുന്നു. 2010 ലും 2011 ലും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി. ഇതല്ലാതെ ഒത്തിരി അവാര്‍ഡുകള്‍ പ്രവീണയെ തേടി എത്തിയിട്ടുണ്ട്. സിനിമകളെക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ രംഗത്താണ് പ്രവീണ ഇപ്പോള്‍ സജീവമായിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad