വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍

വയനാട് : വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് പേരിയ ചോയിമൂല കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. സി.പി.ഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററുകൾ കോളനിയിൽ വിതരണം ചെയ്ത സംഘം കോളനിയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി മടങ്ങി. പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെ സംഘടിത പ്രക്ഷോഭം നടത്തണമെന്നാണ് പോസ്റ്ററുകളിലെ ആഹ്വാനം.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق