നീണ്ടകരയിൽനിന്ന് മൽസ്യബന്ധനത്തിനു പോയ ബോട്ട് കാണാതായി

കൊല്ലം: നീണ്ടകരയിൽനിന്ന് മൽസ്യബന്ധനത്തിനു പോയ ബോട്ട് കാണാതായി. നീണ്ടകര സ്വദേശി മജീദിന്റെ ഉടമസ്‌ഥതയിലുള്ള സ്നേഹിതൻ എന്ന ബോട്ടാണ് കാണാതായത്. ഇന്നലെ വൈകിട്ട് പോയ ബോട്ട് ഇന്ന് രാവിലെ തിരിച്ചെത്തെണ്ടതായിരുന്നു. ബോട്ടിൽ ഉടമ മജീദിനൊപ്പം,മുജീബ്, സാബു, യേശുദാസൻ എന്നീ തൊഴിലാളികളും ഉണ്ട്. പ്രോപ്പല്ലറിൽ വലകുരുങ്ങി ബോട്ട് ഓടിക്കാനാകുന്നില്ലെന്ന് പുലർച്ചെ ഇവർ അറിയിച്ചിരുന്നു. കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകളും മറൈൻ എൻഫോഴ്‌സ്‌മെന്റിന്‍റെ ബോട്ടും തിരച്ചിൽ തുടരുകയാണ്.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق