Header Ads

  • Breaking News

    ശ്രീലങ്കയിൽ നിന്നും അതിരപ്പിള്ളിയിൽ എത്തിയൊരു വെഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ (PHOTOS)


    ഓരോ ദിവസവും ഓരോ ഫോട്ടോഷൂട്ടാണ് ഇപ്പോൾ കേരളത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്. അതിന്റെ ഇടയിലേക്ക് ഇപ്പോളിതാ ശ്രീലങ്കയിൽ നിന്നും അതിരപ്പിള്ളിയിൽ എത്തി ഫോട്ടോഷൂട്ട് നടത്തി മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ ദമ്പതികൾ.

    കുടുംബത്തിലെ നാൽപത് പേരോളം ഒരു മാസം അടുപ്പിച്ച് കുമരകം ലേക്ക്സോങ് റിസോർട്ടിൽ ആയിരുന്നു ഇവരുടെ താമസം. വരൻ നിഷാന്തും വധു പ്രറ്റയുമാണ്. നിഷാന്തിന്റെ ആഗ്രഹമായിരുന്നു അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ വെച്ച് വെഡ്‌ഡിങ് ഷൂട്ട് നടത്തുക എന്നത്. അതിനനുസരിച്ചാണ് അതിരപ്പള്ളി തിരഞ്ഞെടുക്കുന്നത്. നിഷാന്തിന്റെ ആഗ്രഹത്തിനനുസരിച്ച് കല്ല്യാണം നടത്താൻ തിരഞ്ഞെടുക്കുന്നത് കൊല്ലം ആർ പി മാളിലെ ലിവെഡ്ഡ്‌ എന്ന ഗ്രൂപ്പിനെയാണ്. വരന്റെ ആഗ്രഹത്തിനനുസരിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വെച്ച് മനോഹരമായി തന്നെ കല്ല്യാണം നടത്താൻ ലിവെഡ്‌ഡും അതിന്റെ അണിയറ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്നു.

    പത്ത് ദിവസം കൊണ്ടാണ് കല്യാണത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തത് എല്ലാ ഇതിന് നേതൃത്വം വഹിച്ചത് ലീവെഡിന്റെ ഓണറായ റിജാസ് റഹ്മാൻ ആണ്. കല്ല്യാണത്തിന് പൂ മുതൽ മണ്ഡപം വരെ ഇവരുടെ സെലക്ഷനാണ്. ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത് മുജീബ് റഹ്മാനാണ്. ഫോട്ടോസ് ഗ്രേഡ് ചെയ്തിരിക്കുന്നത് സാജൂ ജേക്കബ് ആണ്. മുരുകൻ, സൂര്യ അനിൽകുമാർ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നത്. വെഡിങ്ങിന്റെ ഫോട്ടോസ് ഇതിനോടകം വൈറലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad