കരിപ്പൂരില്‍ ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി. ഫെബ്രുവരി 17 മുതല്‍ കരിപ്പൂര്‍- ജിദ്ദ സര്‍വീസ് നടത്തുമെന്നാണ് വിവരം. എയര്‍ ഇന്ത്യയാണ് സര്‍വീസ് നടത്തുന്നത്. നവീകരണ പ്രവര്ത്തനങ്ങളേത്തുടര്ന്നായിരുന്നു വിമാനങ്ങള്‍ സര്‍വസ് നിര്‍ത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിംഗ് വിമാനമാണ് കരിപ്പൂരിലെ റണ്‍വേ നവീകരണത്തിന് ശേഷം ആദ്യമായി ഇത് വഴി പരീക്ഷണപ്പറക്കല്‍ നടത്തിയത്. റണ്‍വേയുടെ നീളം 6000 അടിയില്‍ നിന്ന് 9000 അടിയാക്കി നവീകരിച്ച ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സര്‍വീസുകള്‍ക്ക് അനുമതി വൈകിയിരുന്നു.
ليست هناك تعليقات
إرسال تعليق