Header Ads

  • Breaking News

    ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍



    തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സി.പി.എം സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. 29ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം അവതരിപ്പിക്കും. സര്‍വക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും.

    പൗരത്വ നിയമ ഭേദഗതിയിലൂടെ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നുവെന്നാണ് സി.പി.എം വിമര്‍ശനം. സമാന നിലപാടുള്ള പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാകും ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുക. വര്‍ഗീയ നിലപാടുള്ള പാര്‍ട്ടികളെ ഒഴികെ മറ്റ് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. സമാന നിലപാടുള്ളവരെ മുഖ്യമന്ത്രിയുടെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തിലേക്കും ക്ഷണിക്കും.

    നേരത്തെ ശബരിമല പ്രക്ഷോഭ കാലത്ത് സര്‍ക്കാര്‍ നവ്വോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ഇതിന് സമാനമായ രീതിയിലായിരിക്കും ഭരണഘടനാ സംരക്ഷണ സമിതിയും എന്നാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad