Header Ads

  • Breaking News

    ബുക്ക് മൈ ഷോയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് ലൂസിഫർ മാത്രം ! ഒന്നാമത് എൻഡ്ഗെയിം


    2019 അവസാനിക്കുമ്പോൾ മലയാളസിനിമയ്ക്ക് അഭിമാനമായി മാറിയ ചിത്രം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ ആണ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപിയാണ്. പുലിമുരുകന് ശേഷം 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമായിരുന്നു ലൂസിഫർ. അത് പിന്നീട് ആദ്യ ഇരുനൂറു കോടി ബിസിനസ്സ് നടത്തിയ ചിത്രവും ആയി മാറി. വിദേശത്തു നിന്ന് മാത്രം ആദ്യമായി അമ്പതു കോടി നേടിയ ചിത്രമായ ലൂസിഫർ ഗൾഫ് മാർക്കറ്റിൽ നിന്ന് ഈ വർഷം ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രവുമാണ്.

    ഇപ്പോഴിതാ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് ബുക്ക് മൈ ഷോ വഴി നേടിയ അമ്പതു ചിത്രങ്ങളുടെ ലിസ്റ്റ് ബുക്ക് മൈ ഷോ പുറത്തു വിട്ടപ്പോൾ അതിൽ ഇടം പിടിച്ച ഒരേ ഒരു മലയാള ചിത്രം ലൂസിഫർ ആണ്. മുപ്പത്തി ഒൻപത് കോടി രൂപ ബുക്ക് മൈ ഷോയിൽ നിന്ന് നേടിയ ലൂസിഫർ ഈ ലിസ്റ്റിൽ നാല്പത്തിയാറാം സ്ഥാനത്താണുള്ളത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഈ സ്ഥാനത്ത് ഇടംപിടിക്കുന്നത്. ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത് ഹോളിവുഡ് ചിത്രം അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം ആണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad