പഠന സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി: വയലപ്രയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കണ്ണൂര്‍ ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വിദ്യാര്‍ഥി ആത്മഹത്യകള്‍ക്കു പിന്നാലെ വീണ്ടും ഒരു കുട്ടി കൂടി ജീവനൊടുക്കി. വയലപ്രയിലെ രമേശന്റെ മകളും പത്താംതരം വിദ്യാര്‍ഥിയുമായ അഷ്മി ചന്ദന (15) ആണ് മരിച്ചത്.
കഴിഞ്ഞ നവംബര്‍ 9-ന് വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. പഠന സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വെച്ചതിനു ശേഷമാണ് തൂങ്ങി മരിച്ചത്. എടാട്ട് അല്‍ഫോന്‍സ സെന്‍ട്രല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഷ്മി കണക്കില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമം താങ്ങാനാവാതെയാണ് മരിച്ചതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പോലീസ് പറഞ്ഞു.

ليست هناك تعليقات
إرسال تعليق