Header Ads

  • Breaking News

    കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി



    എറണാകുളം: കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, ഭവനഭേദനം, ബലാത്സംഗം, ലഹരിമരുന്ന് കേസുകള്‍ തുടങ്ങി മിക്കതിലും വര്‍ദ്ധനവാണ് ഉള്ളത്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏറ്റവുമധികം കൊലപാതകങ്ങളുണ്ടായത് ഈ വർഷമാണ്.

    ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചി നഗരം ഡൽഹിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 13 കൊലക്കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്. 16 കൊലപാതക ശ്രമങ്ങളും നഗരത്തില്‍ അരങ്ങേറി. ഭവനഭേദനക്കേസുകളുടെ കാര്യവും വ്യത്യസ്തമല്ല. ഈ വർഷം 65 ഭവനഭേദനക്കേസുകൾ കൊച്ചിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 107 വാഹന മോഷണം അടക്കം 161 മോഷണക്കേസുകൾ, 36 കവർച്ചക്കേസുകൾ എന്നിങ്ങനെയാണ് മറ്റുള്ളവ. കൊലപാതകക്കേസുകളിൽ പ്രതികളെ പിടികൂടാനാകുന്നുണ്ടെങ്കിലും നഗരത്തിൽ നടക്കുന്ന ഭവനഭേദനക്കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് സാധിക്കാതെ വരുന്നുണ്ട്.

    ക്രിമിനല്‍ കേസുകളുടെ കൂട്ടത്തില്‍ ബലാത്സംഗ കേസുകളും നിരവധി. 67 ബലാത്സംഗ കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റർ ചെയ്തത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 11 കേസുകളും നഗരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ്. ആക്ട് പ്രകാരം 1,389 കേസുകൾ രജിസ്റ്റർ ചെയ്തപ്പോള്‍ അബ്കാരി ആക്ട് പ്രകാരം 2461-ഉം ‘കോട്പ’ അനുസരിച്ച് 951 കേസുകളും ചാര്‍ജ്ജ് ചെയ്തു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad