Header Ads

  • Breaking News

    പോലീസുകാരനെതിരെ ഭര്‍തൃമതിയുടെ ഹണി ട്രാപ്പ് : പ്രണയ വിവശനായി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു : ഒടുവില്‍ യുവതി കൊടുത്തത് എട്ടിന്റെ പണി



    തളിപ്പറമ്പ: പോലീസുകാരനെതിരെ ഭര്‍തൃമതിയുടെ ഹണി ട്രാപ്പ്. കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒടുവില്‍ യുവതിയുടെ പരാതി പ്രകാരം പോലീസുകാരനെതിരെ കേസ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭര്‍തൃമതിക്ക് വാട്‌സ്‌ആപ്പ് മെസഞ്ചര്‍ വഴി സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു എന്ന പരാതി പ്രകാരമാണ് കേസ്.
    കെഎപി നാലാം ബറ്റാലിയനിലെ സിപിഒ നമ്ബര്‍ -10329 കെ.ബി.സിബിക്കെതിരെയാണ് ഐടി ആക്‌ട് പ്രകാരം കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മാസങ്ങളായി ഇരുവരും തമ്മില്‍ ഫേസ്ബുക്ക് വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നുവത്രേ.
    നേരത്തെ ഈ പ്രശ്‌നം സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാതിയായി എത്തിയിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തില്‍ യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നുവത്രേ. 20ലക്ഷം രൂപ ആവശ്യപ്പെടുന്നതായുള്ള ഓഡിയോ സന്ദേശം പോലീസുകാരന്‍ പോലീസിന് കൈമാറിയിട്ടുണ്ട്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad