Header Ads

  • Breaking News

    എയര്‍പോര്‍ട്ടില്‍ ജോലി വാഗ്‌ദാനം നല്‍കി പണം തട്ടിയതായി പരാതി : ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്



    തളിപ്പറമ്പ് : ദുബായി എയര്‍പോര്‍ട്ടില്‍ ക്ലീനിംഗ് ജോലി തരാമെന്ന് പറഞ്ഞ് വഞ്ചിച്ചതായ പരാതിയില്‍ ഒരു വനിത ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ തളിപ്പറമ്ബ് പോലീസ് കേസെടുത്തു. പൂവം മണിയറ മുറ്റം കോളനിയിലെ പുത്തന്‍ വീട്ടില്‍ ദിപിന്‍ രാജു, വത്സമ്മ, നവാസ്, അഷറഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.
    ആലക്കോട് ഒറ്റ വീട്ടുവിളാകം ഗിരീഷ്, കോഴിക്കോട് പുല്ലക്കാരന്‍ പാറ കാട്ടുങ്കല്‍ വീട്ടില്‍ വിനോദ് , മണിയറ മുറ്റം കോളനിയിലെ അനൂപ് എന്നിവരുടെ പരാതിയിലാണ് കേസ്. മൂവരില്‍ നിന്നും 85,000 രൂപ വീതം വാങ്ങി കഴിഞ്ഞ ജൂലായ് മാസം ദുബായിലേക്ക് പോയെങ്കിലും ജോലി കിട്ടാതെ തിരിച്ചു വരേണ്ടി വന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad