Header Ads

  • Breaking News

    സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പിടിഎ സെക്രട്ടറിക്കെതിരെ പരാതി


    തലശ്ശേരി: സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി. അതേസമയം, ഗ്രൂപ്പിലേക്ക് കുട്ടികളുടേതടക്കമുള്ള വിഡീയോകള്‍ ഇയാള്‍ അയച്ചതായും ആരോപണമുണ്ട്. കണ്ണൂര്‍ തലശേരി ഗോപാല്‍പേട്ട സ്വദേശിയായ ഇയാള്‍ സ്കൂളിലെ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകള്‍ അയച്ചത്.അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്. പരാതി നല്‍കിയെങ്കിലും ഇതിന്റെ തെളിവുകള്‍ ആരും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad