Header Ads

  • Breaking News

    പാലക്കയം തട്ടിന് സമീപത്തെ മഞ്ഞുമല ക്വാറിയിൽ കൂലി ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിക്ക് മർദനം



    ആലക്കോട്: പാലക്കയം തട്ടിന് സമീപത്തെ മഞ്ഞുമല ക്വാറിയിൽ കൂലി ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിക്ക് മർദനം. ആസാം സ്വദേശി വിജയിക്കാണ് മർദനമേറ്റത്. ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. കൂലിയിനത്തിൽ കിട്ടാനുണ്ടായിരുന്ന മൂവായിരത്തോളം രൂപ ആവശ്യപ്പെട്ടതിന് സുപ്പർവൈസർ മർദ്ദിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലിസിന് നൽകിയ പരാതിയിൽ പറയുന്നത്. മർദ്ദനം സഹിക്കവയ്യാതെ ഇറങ്ങിയോടിയ വിജയ് തുരുമ്പിയിലെ ക്വാറി വിരുദ്ധ സമര പന്തലിൽ അഭയം തേടുകയായിരുന്നു. പുറത്ത് വടി കൊണ്ട് അടിയേറ്റ പാടുകൾ കണ്ടതോടെ സമര സമിതി പ്രവർത്തകരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആലക്കോട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad