മകളെ നെഞ്ചോട് ചേർത്ത് വിനീത് ശ്രീനിവാസൻ; ചിത്രം പകർത്തി ലിസി…എല്ലാം അച്ഛന്മാർക്കും വിനീത് മാതൃകയെന്നും ലിസി

അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന മകളെ ഇടത്തേ കൈകൊണ്ട് ചേർത്തുപിടിച്ച് വലത്തേ കയ്യിലെ കപ്പിൽ നിന്നും കുടിക്കുന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. നടി ലിസി ആണ് ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹെലൻ സിനിമയുടെ സെലിബ്രിറ്റി ഷോ ചെന്നൈയിൽ വച്ച് നടന്നിരുന്നു.
സിനിമയുടെ ഇടവേളയിൽ ലിസി പകർത്തിയ ഈ ചിത്രം എല്ലാ അച്ഛന്മാർക്കും സമർപ്പിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തത്. ഗായകൻ, നടൻ, നിർമ്മാതാവ്, സംവിധായകൻ ഇങ്ങനെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വിനീത് നല്ലൊരു അച്ഛനാണെന്നും അച്ഛൻമാർക്കെല്ലാം മാതൃകയാണെന്നും ലിസി പോസ്റ്റിലൂടെ പറയുന്നു.

ഇതിനിടെ ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിച്ച രണ്ടാമത്തെ ചിത്രം ഹെലൻ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.രണ്ട് ആഴ്ച്ച മുൻപ് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.അന്ന ബെന്നിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق