Header Ads

  • Breaking News

    മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്


    മുംബൈ: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ നടക്കും. 80 മണിക്കൂർ നീണ്ടു നിന്ന് ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വന്നതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ച് ഒഴിയുകയായിരുന്നു. ഇതോടെയാണ് പുതിയ സർക്കാർ നിലവിൽ വരുന്നത്. 

    രാവിലെ എട്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേരും. പ്രോട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബകറിനെ ആണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

    ഡിസംബര്‍ ഒന്നിന് തീരുമാനിച്ച സത്യപ്രതിജ്ഞ മഹാ വികാസ് അഗാഡി സഖ്യം നേരത്തെയാക്കുകയായിരുന്നു. ഇന്നലെ ഉദ്ദവ് താക്കറെയെ മഹാ വികാസ് അഗാഡി സഖ്യത്തിന്റെ നേതാവായി എം.എല്‍.എമാര്‍ തെരഞ്ഞെടുത്തിരുന്നു.

    എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം- മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad