തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല; ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് തൃപ്തി ദേശായി
കൊച്ചി : ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല. മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ല തൃപ്തി ദേശായി നിലപാടെടുത്തു. ഭൂമാത ബ്രിഗേഡിലെ നാലുപേരും തൃപ്തിക്കൊപ്പം കൊച്ചിയില്‍ കമ്മിഷണർ ഓഫിസിലാണ്.
പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ തൃപ്തി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നിലപാട് അറിയാനാണ് കമ്മീഷണര്‍ ഓഫീസില്‍ കാത്തിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു. തൃപ്തിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും നെടുമ്പാശേരിയിലെത്തിയത് പുലര്‍ച്ചെയാണ്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുന്നു.
www.ezhomelive.com

ليست هناك تعليقات
إرسال تعليق