കണ്ണൂരില്‍ തീപിടുത്തം: അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു
കണ്ണൂര്‍ കൊട്ടിയൂരില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ചു. തീപിടുത്തത്തില്‍ അഞ്ച് കടകള്‍ പൂര്‍ണമായും കത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. പുലര്‍ച്ചെ മൂന്നിനായിരുന്നു തീപിടുത്തം. ടൗണിലെ ടിപി സ്റ്റോഴ്സ്, ടിപി ഹാർഡ് വെഴ്സ്, വാക്കയിൽ സ്റ്റോഴ്സ്, ഗ്രീൻവാലി പച്ചക്കറിക്കട, ഗ്രീൻവാലി മൊബൈൽ ഷോപ്പ് എന്നിവയടങ്ങുന്ന കെട്ടിടമാണ് പൂർണമായും കത്തി നശിച്ചത്.
പലചരക്ക് കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തുള്ള മറ്റു കടകളിലേക്ക് വ്യാപിക്കുകയായിരുന്നു. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു കോടിയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق