രാഹുൽ ഗാന്ധി ഡിസംബർ ആദ്യവാരം വയനാട്ടിൽ എത്തും
ബത്തേരി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി ഡിസംബര്‍ ആദ്യ വാരം വയനാട്ടിൽ എത്തും. ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തിയതികളില്‍ വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി വിവിധ പരിപാടികളിൽ പങ്കെടുക്കും.
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതഗതികള്‍ പരിശോധിക്കും. വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട്ടിലും രാഹുൽ സന്ദർശിക്കുമെന്നാണ് വിവരം.
ഇതിനിടെ വയനാട് എം.പിയെ കാണാനില്ലെന്ന് കാണിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
www.ezhomelive.com

ليست هناك تعليقات
إرسال تعليق