Header Ads

  • Breaking News

    മോഷണ പരമ്പര തുടര്‍ക്കഥയാവുന്നു; മാടായി വാടിക്കല്‍ താരാപുരത്തെ നാട്ടുകാർ ജാഗ്രതയിൽ.



    മാടായി വാടിക്കല്‍ താരാപുരം ക്ഷേത്ര പരിസരങ്ങളിലെ വീടുകളില്‍ മോഷണ പരമ്പര തുടര്‍ക്കഥയാവുന്നു. രാപ്പലുകള്‍ ഭേദമില്ലാതെയാണ് മോഷണ പരമ്പരകള്‍ അരങ്ങേറുന്നതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

    വീട്ടുകാര്‍ ഉറക്കമുണരും മുമ്പും ജോലി സംബന്ധമായി പുറത്തുപോകുന്ന അവസരങ്ങളും നോക്കിവച്ചാണ് മോഷ്ടാക്കള്‍ പണി പറ്റിക്കുന്നത്.

    വീട്ടുപരിസരത്തു സൂക്ഷിക്കുന്ന പാത്രങ്ങളും, തേങ്ങ തുടങ്ങിയ കാര്‍ഷിക ഉല്പന്നങ്ങളുമടക്കം എന്തു കിട്ടിയാലും മോഷ്ടാക്കള്‍ കടത്തുകയാണ്.
    അതിനു പുറമേയാണ് ഇന്നലെ താരാപുരം ക്ഷേത്ര ഭണ്ഡാരത്തിലും കൈവച്ചത്. അതോടെ നാട്ടുകാർ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഈ സാഹചര്യത്തിൽ നാട്ടുകാർ ജാഗരൂഗരായിരിക്കയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad