Header Ads

  • Breaking News

    സ്‌കൂട്ടറുമായി പാഞ്ഞ ബസ് രണ്ട് കാറുകളേയും ഇടിച്ചു തകര്‍ത്തു


    പാപ്പിനിശ്ശേരി: 
    കണ്ണൂര്‍ പാപ്പിനിശ്ശേരി ഏഴാംമൈല്‍ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്തും സ്വകാര്യബസിന്റെ മരണപ്പാച്ചില്‍. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യബസ് അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി മുന്നോട്ടോടിയാണ് 2 കാറുകളിലുമിടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കന്‍കുളം വണ്ണത്താന്‍ വളപ്പില്‍ കുമാരനെ (61) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം ഭയന്ന് ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
    ഇന്നലെ രാവിലെയാണ് അപകടം. കണ്ണൂരില്‍ നിന്നു പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് ഏഴാംമൈല്‍ പെട്രോള്‍ പമ്ബിനു മുന്‍പില്‍, തളിപ്പറമ്ബിലേക്കു വരികയായിരുന്ന സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്. സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന കുമാരന്‍ സ്‌കൂട്ടറില്‍ നിന്നു പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. മുന്‍വശത്തു കുടുങ്ങിയ സ്‌കൂട്ടറുമായി ബസ് വീണ്ടും മുന്നോട്ടോടി. നിര്‍ത്തിയിട്ടിരുന്ന 2 കാറുകളില്‍ ഇടിച്ചു വീണ്ടും മുന്നോട്ടു പോയാണു ബസ് നിന്നത്. നാട്ടുകാരാണു പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.

    ട്രാഫിക് എസ്‌ഐ കെവി മുരളിയുടെ നേതൃത്വത്തില്‍ പോലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു. ഏഴാംമൈല്‍ ഭാഗത്ത് അമിത വേഗത്തിലാണു ബസുകള്‍ കടന്നു പോകുന്നതെന്നു പരാതിയുണ്ട്. ഏതാനും ആഴ്ചകള്‍ മുമ്ബ് ഇതേസ്ഥലത്ത് ബൈക്കും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad