എഴോത്തെ ഭര്‍ത്തൃമതിയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി
എഴോത്തെ ഭര്‍ത്തൃമതിയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. പുല്ലാഞ്ഞിടയില്‍ താമസിക്കുന്ന എം.പി നിസാറിന്റെ ഭാര്യ സല്‍മത്ത് ബീവി (28)യെയാണ് കഴിഞ്ഞ 19 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ഒരാളുമായി യുവതിക്ക് സൗഹൃദമുണ്ടന്നും ഗള്‍ഫിലേക്ക് കടന്നതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ليست هناك تعليقات
إرسال تعليق